പൗരത്വം വ്യാജമായി നേടിയ സൗദി പൗരന് 7 വർഷം കഠിനതടവ്; 3.36 ലക്ഷം ദിനാർ പിഴ

  • 29/06/2025


കുവൈത്ത് സിറ്റി: വ്യാജരേഖകൾ ചമച്ച് കുവൈത്തി പൗരത്വം നേടിയ സൗദി പൗരന് ക്രിമിനൽ കോടതി ഏഴ് വർഷം കഠിനതടവും 336,000 കുവൈറ്റി ദിനാർ പിഴയും ശിക്ഷ വിധിച്ചു. ഒരു കുവൈത്തി പൗരനുമായി ചേർന്ന്, 'യഥാർത്ഥ പുത്രനാണെന്ന്' അവകാശപ്പെട്ടാണ് ഇയാൾ പൗരത്വത്തിന് അപേക്ഷ നൽകിയത്. ഇതിലൂടെ ഇയാൾക്ക് കുവൈത്തി പൗരത്വം നേടാനും പിന്നീട് പ്രതിരോധ മന്ത്രാലയത്തിൽ 'സെർജന്‍റ്' റാങ്കിൽ ജോലി നേടാനും സാധിച്ചു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ സാൽമി അതിർത്തിയിൽ വെച്ചാണ് പ്രതി പിടിയിലായത്. 

ഇയാളുടെ കൈവശം ഒരു സൗദി തിരിച്ചറിയൽ കാർഡും ഒരു കുവൈത്തി സിവിൽ തിരിച്ചറിയൽ കാർഡും കണ്ടെത്തി. സാമ്പത്തിക ബാധ്യതകളും ബാങ്ക് വായ്പകളും ഒഴിവാക്കാൻ വേണ്ടിയാണ് ഇയാൾ രാജ്യം വിടാൻ ശ്രമിച്ചതെന്ന് പിന്നീട് വ്യക്തമായി. ഈ തട്ടിപ്പിൽ പങ്കാളിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ കുവൈത്തി പൗരനും സൗദി പൗരന്‍റെ പിതാവിനും കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

Related News