ഇറാൻ - ഇസ്രയേൽ യുദ്ധം; കുവൈത്തിൽ സ്വർണ്ണത്തിന് പിന്നാലെ വെള്ളിക്കും ഡിമാൻഡ്

  • 29/06/2025


കുവൈത്ത് സിറ്റി: മേഖല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടക്കുമ്പോൾ സ്വർണ്ണത്തിന് മാത്രമല്ല, വെള്ളിക്കും ആവശ്യക്കാർ ഏറുന്നു. ഇറാൻ - ഇസ്രയേൽ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വെള്ളി വില ഉയരുമെന്ന് മുബാറക്കിയ മാർക്കറ്റിലെ വ്യാപാരികൾ അഭിപ്രായപ്പെട്ടു. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 360 ഫിൽസ് മുതൽ 400 ഫിൽസ് വരെയാണെന്ന് വ്യാപാരികൾ പറയുന്നു. ഇത് മുൻപത്തെ വിലയെക്കാൾ ഏകദേശം 11 ശതമാനം കൂടുതലാണ്. പണിക്കൂലി ഉൾപ്പെടെ ഒരു ഗ്രാം വെള്ളിയുടെ ആഭരണങ്ങൾക്ക് 1.5 ദീനാർ മുതൽ 2 ദിനാർ വരെയാണ് വില.

പ്രാദേശിക സംഘർഷങ്ങൾ കാരണം പൗരന്മാർക്കിടയിൽ വെള്ളിക്ക് ആവശ്യകത വർദ്ധിച്ചതാണ് വില കൂടാൻ കാരണം. സ്വർണ്ണത്തിന് വില ക്രമാതീതമായി ഉയർന്നതിനാൽ സാധാരണക്കാർ സ്വർണ്ണത്തിന് പകരമായി വെള്ളിയെ ആശ്രയിക്കുന്നു. ഇതുകൂടാതെ, ചില നിക്ഷേപകർ ചെറിയ ലാഭത്തിന് വേണ്ടിയും, കറൻസിയുടെ മൂല്യം ഇടിയുന്നത് തടയാനും സ്വർണ്ണത്തോടൊപ്പം വെള്ളിയും വാങ്ങി സൂക്ഷിക്കുന്നു. കഴിഞ്ഞ മാസം ഒരു ഗ്രാം വെള്ളിയുടെ വില 360 ഫിൽസ് ആയിരുന്നത് ഇപ്പോൾ 400 ഫിൽസ് ആയി വർദ്ധിച്ചുവെന്ന് വെള്ളി കച്ചവടക്കാർ പറയുന്നത്.

Related News