കുവൈത്തി എൻജിനീയർക്ക് നാസയിൽ നിന്ന് ക്ഷണം; ബഹിരാകാശ ദൗത്യം നേരിൽ കണ്ടു

  • 29/06/2025


കുവൈത്ത് സിറ്റി: കുവൈത്തിന് അഭിമാനമായി എൻജിനീയർ ലാമ അൽ അരിമാന് സ്പേസ്എക്സ്, ആക്സിയോം സ്പേസ് ദൗത്യത്തിലേക്ക് നാസയുടെ പ്രത്യേക ക്ഷണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ജൂൺ 25-ന് വിക്ഷേപിച്ച ആക്സിയോം 4 ദൗത്യം (Axiom 4 mission) നേരിൽ കാണാനാണ് ലാമയ്ക്ക് അവസരം ലഭിച്ചത്. ഇത് അവരുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. ലാമ അൽ അരിമാന് ലഭിച്ച ഈ ക്ഷണം, ബഹിരാകാശ പര്യവേഷണ രംഗത്ത് കുവൈറ്റിത്തിന്‍റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നു. കുവൈത്തിന്‍റെ ബഹിരാകാശ യാത്ര പ്രതീക്ഷിച്ചതിലും വളരെ അടുത്താണെന്ന് ലാമ അൽ അരിമാൻ പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ നേരിൽ കാണാൻ വ്യക്തിപരമായ ക്ഷണം ലഭിക്കുന്നത് അഭൂതപൂർവമായ കാര്യമാണെന്നും, ബഹിരാകാശ പരിപാടികളിലെ പങ്കാളിത്തത്തിനുള്ള മാനദണ്ഡങ്ങളിൽ വലിയ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Related News