കുവൈത്തിൽ 5G അഡ്വാൻസ്ഡ് സാങ്കേതികവിദ്യക്ക് തുടക്കമായി; 6G-യിലേക്ക് ചുവട് വെച്ച് സിട്ര

  • 30/06/2025



കുവൈത്ത് സിറ്റി: രാജ്യത്ത് നൂതനമായ അഞ്ചാം തലമുറ (5G) സാങ്കേതികവിദ്യക്ക് തുടക്കം കുറിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പ്രഖ്യാപിച്ചു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വരും വർഷങ്ങളിൽ ആറാം തലമുറ (6G) സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഇത് ഒരു നിർണ്ണായക ചുവടുവെപ്പാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) ആക്ടിംഗ് ചെയർമാൻ ഷെയ്ഖ് അത്ത്ബി ജാബർ അൽ സബാഹ് പറഞ്ഞു. നൂതനമായ അഞ്ചാം തലമുറ സാങ്കേതികവിദ്യ ആശയവിനിമയ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് സെക്കൻഡിൽ മൂന്ന് ജിഗാബിറ്റ് വരെ വേഗതയും കുറഞ്ഞ പ്രതികരണ സമയവും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News