കുവൈത്തിൽ താപനില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, ജെമിനി സീസണ് തുടക്കം

  • 30/06/2025

 


കുവൈത്ത് സിറ്റി: ജൂലൈ 3 മുതൽ 'ത്വായിബ' കാലം അവസാനിക്കുകയും ' ജെമിനി' സീസൺ ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

'ജെമിനി' കാലം വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്നും, പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ജൂലൈ 15 വരെ ഈ സാഹചര്യം തുടരും. ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് തെക്കോട്ടേക്ക് നീങ്ങുന്നത്.

വർദ്ധിച്ച താപനില കൂടാതെ, കഠിനമായ വരൾച്ചയും ഉഷ്ണക്കാറ്റും ഈ കാലത്തിന്റെ സവിശേഷതകളാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഈ കാറ്റുകൾ സൂര്യന്റെ ചൂടിന് തീവ്രത വർദ്ധിപ്പിക്കും. ചിലർ ഇതിനെ സൗര-ചന്ദ്ര കലണ്ടറിൽ നൽകിയിട്ടുള്ള "അൽ-ഹഖഅ്" എന്ന് വിശേഷിപ്പിക്കുന്നു.

Related News