വ്യാജന്മാരുടെ കെണിയിൽ വീഴരുത്; ഔദ്യോഗിക ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്ന് നിര്‍ദേശം

  • 30/06/2025



കുവൈത്ത് സിറ്റി: പ്രമുഖ പ്രാദേശിക കമ്പനികളെ അനുകരിച്ച് ഹാക്കർമാർ വ്യാജ പേജുകൾ ഉപയോഗിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതര്‍. ഹാക്കർമാർ ഇടയ്ക്കിടെ സജീവമാവുകയും സോഷ്യൽ മീഡിയയിൽ പ്രമുഖ കമ്പനികളെ അനുകരിച്ച് സീസണൽ ഓഫറുകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഇലക്ട്രോണിക് മീഡിയ യൂണിയൻ സൈബർ സുരക്ഷാ കമ്മിറ്റി തലവൻ മുഹമ്മദ് അൽ റാഷിദി പറഞ്ഞു. ഔദ്യോഗിക ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കാരണം ഔദ്യോഗിക ആപ്ലിക്കേഷനുകൾ അനുകരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജ പേജുകളുടെ കെണിയിൽ വീഴുന്നത് ഇപ്പോൾ സാധാരണ സംഭവമായി മാറിയെന്നും പണമടയ്ക്കുമ്പോൾ കാർഡ് വിവരങ്ങൾ നൽകുന്നതോടെ മോഷണം നടക്കുന്നുവെന്നും അൽ റാഷിദി വിശദീകരിച്ചു. സംശയാസ്പദമാണോ അതോ യഥാർത്ഥ ലിങ്കുകളാണോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക വെബ്സൈറ്റുകൾ ഉണ്ടെന്നും, അതുകൊണ്ട് അവയെ ആശ്രയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News