ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഏർപ്പെടുത്തി കുവൈത്ത്; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ തീരുമാനം

  • 01/07/2025



കുവൈത്ത് സിറ്റി: 'ന്യൂ കുവൈത്ത് 2035' പദ്ധതിക്ക് അനുസൃതമായി ബഹുരാഷ്ട്ര കമ്പനികളുടെ (MNEs) നികുതി സംബന്ധിച്ച മന്ത്രിതല ഉത്തരവ് 55/2025 പുറത്തിറക്കി ധനകാര്യ മന്ത്രാലയം. രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുമുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് തീരുമാനം. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (OECD) രണ്ടാം സ്തംഭത്തിന്റെ ആവശ്യകതകൾക്ക് കീഴിലുള്ള 'സപ്ലിമെന്ററി ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ്' (DMTT) നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യം. ഈ നിയമങ്ങൾ കുവൈത്തിന്‍റെ സാമ്പത്തിക പരിഷ്കരണ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൗറ അൽ ഫസ്സാം പറഞ്ഞു. ഇത് നിക്ഷേപകർക്ക് നീതിയുക്തമായ അന്തരീക്ഷം ഒരുക്കുകയും നികുതിയിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

Related News