അധ്യാപികയെ സ്കൂളിൽ പീഡിപ്പിച്ച കേസിൽ ജീവനക്കാരന് വധശിക്ഷ

  • 01/07/2025



കുവൈത്ത് സിറ്റി: അൽ അഹ്മദി ഗവർണറേറ്റിലെ ഒരു സ്കൂളിൽ വെച്ച് ഈജിപ്ഷ്യൻ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ ഈജിപ്ഷ്യൻ സ്കൂൾ ജീവനക്കാരന് വധശിക്ഷ. ഇയാൾക്ക് കീഴ്ക്കോടതിയും അപ്പീൽ കോടതിയും വിധിച്ച വധശിക്ഷ ശരിവെച്ച് കാസേഷൻ കോടതി ഉത്തരവിട്ടു. ഇതോടെ വിധി അന്തിമമായി. സ്കൂളിലെ ആർട്ട് റൂമിൽ വെച്ചാണ് പ്രതി അധ്യാപികയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. സംഭവം നടന്ന ദിവസം, സ്കൂൾ വളപ്പിനുള്ളിലുള്ള ആർട്ട് റൂമിലേക്ക് ഇയാൾ അധ്യാപികയെ ബലമായി കൊണ്ടുപോവുകയായിരുന്നു. 

അവിടെ വെച്ച് അധ്യാപികയെ കയ്യേറ്റം ചെയ്യുകയും, ബഹളം വെക്കുന്നത് തടയാൻ വായ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്തു. തുടർന്ന് കത്തിമുനയിൽ നിർത്തി ഇയാൾ അധ്യാപികയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ശക്തമായ തെളിവുകളുടെയും വൈദ്യപരിശോധന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് കീഴ്ക്കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ചത്. സുരക്ഷിതമായിരിക്കേണ്ട ഒരിടത്താണ് ഈ കുറ്റകൃത്യം നടന്നതെന്ന് ക്രിമിനൽ കോടതി വിധിയിൽ എടുത്തുപറഞ്ഞു. അതിന് കഠിനമായ ശിക്ഷ അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

Related News