കുവൈത്തിൽ നിർമ്മാണ സൈറ്റുകളിൽ പരിശോധന: അനധികൃത തൊഴിലാളികൾ പിടിയിൽ

  • 27/07/2025



കുവൈത്ത് സിറ്റി: അൽ-നാഈം ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നിർമ്മാണ സൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സംയുക്ത ത്രികക്ഷി സമിതിയുടെ നേതൃത്വത്തിൽ തീവ്രമായ പരിശോധനാ കാമ്പയിൻ നടത്തി.ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരമാണ് ഈ കാമ്പയിൻ ആരംഭിച്ചത്. തൊഴിൽ കമ്പോളം നിയന്ത്രിക്കുക, എല്ലാ കക്ഷികളും കുവൈത്തിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ഒരു പ്രസ്താവനയിൽ അറിയിച്ചു.

അനധികൃത കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുകയോ, പെർമിറ്റിൽ നിഷ്കർഷിച്ചിട്ടുള്ള തൊഴിലിൽ അല്ലാതെ മറ്റ് ജോലികൾ ചെയ്യുകയോ ചെയ്ത നിരവധി അനധികൃത തൊഴിലാളികളെ കാമ്പയിൻ വഴി അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News