ഫർവാനിയയിൽ ബാച്ചിലർ താമസസ്ഥലങ്ങളിൽ റെയ്ഡ്: 11 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 28/07/2025


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് സ്വദേശി പാർപ്പിട മേഖലയിലെ ബാച്ചിലർ താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ 11 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 13 മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനം തുടർന്നതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഖൈത്താൻ, അൻഡലൂസ്, ഒമരിയ, ഫിർദൗസ് എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ തടയുന്നതിനും താമസ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

Related News