ഇരു നിലകളിൽ വിപുലീകരിച്ച ഗ്രാൻഡ് ഹൈപ്പർ ഖൈതാൻ മഹോദ്ഘടാനം ആഘോഷമാക്കി ജന സമുദ്രം !

  • 28/07/2025



കുവൈറ്റ് സിറ്റി : വിപുലീകരിച്ച ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ കളുമായി ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയിലേക്ക് കൂടി വ്യാപിപ്പിച്ച ഖൈതാൻ ഗ്രാൻഡ് ഹൈപ്പർന്റെ ഗ്രാൻഡ് ഓപ്പണിംഗ് അക്ഷരാർത്ഥത്തിൽ ജനക്കൂട്ടത്തിന്റെ സാന്നിധ്യം കൊണ്ട് ചർച്ചയായത്. ഇന്ന് ജൂലൈ 28 തിങ്കളാഴ്ച കാലത്ത് നടന്നഉദ്‌ഘാടന ചടങ്ങു് ജനക്കൂട്ടം ആഘോഷമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് ഗ്രാൻഡ് ഹൈപ്പർ മാനേജ്‍മെന്റ്. ഇരുനിലകളിലായി മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലായാണ് സ്റ്റോർ വിപുലീകരിച്ചത്  

ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ശ്രീ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്‌ക്കൊപ്പം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് വിപുലീകരണത്തിനൊപ്പം മുഖം മിനുക്കിയ ഖൈത്താൻ ഗ്രാൻഡ് ഹൈപ്പർ ന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർ-കുവൈറ്റ്) ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), ശ്രീ അമാനുല്ല (ഡയറക്ടർ, ലാംകോ)എന്നിവർക്ക് പുറമെ മറ്റ് മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും ഉദ്‌ഘാടന വേളയിൽ സന്നിഹിതരായിരുന്നു. ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽസൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പർ ന്റെ നയങ്ങൾക്ക് അനുസൃതമായാണ് ഈ വിപുലീകരണം നടന്നത്.

Related News