ഹിസ്ബൊല്ലയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കുവൈറ്റിൻ്റെ ഉപരോധം

  • 28/07/2025



കുവൈത്ത് സിറ്റി: ഹിസ്ബൊല്ലയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏര്‍പ്പെടുത്തി കുവൈത്ത്. യുണൈറ്റഡ് നേഷൻസ് ചാർട്ടറിന്‍റെ ഏഴാം അധ്യായം പ്രകാരം പുറത്തിറക്കിയ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ സമിതി, ഹിസ്ബൊല്ലയെ കൂടാതെ ലെബനീസ്, ടുണീഷ്യൻ, സോമാലി പൗരന്മാരായ മൂന്ന് വ്യക്തികളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തികളും സാമ്പത്തിക സ്രോതസ്സുകളും മരവിപ്പിക്കാനും തിങ്കളാഴ്ച തീരുമാനിച്ചു.

ഉപരോധ പട്ടികയിൽ ഉൾപ്പെട്ടവർ:

ഹിസ്ബൊല്ല സംഘടന

എ.എം.എം. - ലെബനീസ് പൗരൻ - ജനനം: 1966 മെയ് 18

എ.എഫ്.എം.ക്യു. - ടുണീഷ്യൻ പൗരൻ - ജനനം: 1991 ഒക്ടോബർ 5

എ.എം. - സോമാലി പൗരൻ - ജനനം: 1950-1953 കാലഘട്ടത്തിൽ

അൽ-ഖർഡ് അൽ-ഹസൻ അസോസിയേഷൻ - ലെബനീസ് റിപ്പബ്ലിക്കിൽ ആസ്ഥാനം

Related News