വ്യാജവാർത്തകൾ പ്രചരിപ്പിച്ചയാൾക്ക് കടുത്ത ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി; തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

  • 29/07/2025

 


കുവൈത്ത് സിറ്റി: ബിദൂൻ കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച സാമൂഹിക പ്രവർത്തകൻ 'എം ബി' എന്ന് പേരുള്ളയാൾക്ക് മൂന്ന് വർഷം കഠിനതടവും തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്തലും വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ നായിഫ് അൽ ദഹോം അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ. വാർത്തകൾ, പ്രത്യേകിച്ചും രാജ്യത്തിന്റെ പ്രതിച്ഛായക്കും അന്തസ്സിനും കോട്ടം വരുത്തുന്ന ഉള്ളടക്കമുള്ളവ പ്രചരിപ്പിക്കുമ്പോൾ അതീവ ശ്രദ്ധയും സൂക്ഷ്മ പരിശോധനയും ആവശ്യമാണെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. എന്നാൽ, പ്രതി ഈ പരിധികൾ ലംഘിച്ച് കുവൈത്തിനെതിരെ പൊതുജനാഭിപ്രായം ഇളക്കിവിടാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

Related News