കെ‌ഒ‌സിയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഇപ്പോൾ 87%; കുവൈത്തിവൽക്കരണം ശക്തമാക്കുന്നു

  • 29/07/2025




കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി (കെഒസി) പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിലെ വിജയികളുടെ അന്തിമ പട്ടിക പുറത്തുവിട്ടു. ജിയോളജി, പെട്രോളിയം എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമുള്ള പുരുഷ അപേക്ഷകരെയും സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമയുള്ളവരെയും ലക്ഷ്യമിട്ടായിരുന്നു ഈ റിക്രൂട്ട്‌മെന്റ്. 2024ൽ കെഒസി മൊത്തം 151 ജീവനക്കാരെയാണ് നിയമിച്ചത്. ഇതിൽ 72 പേർ പുതിയ കുവൈത്തി ബിരുദധാരികളും, 51 പേർ പരിചയസമ്പന്നരായ കുവൈത്തി പ്രൊഫഷണലുകളും, 28 പേർ കുവൈത്ത് ഇതര ജീവനക്കാരുമാണ്. ഇതോടെ, മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ കെഒസിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 11,649 ആയി ഉയർന്നു.

നിലവിൽ, കമ്പനിയുടെ മൊത്തം ജീവനക്കാരിൽ (മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ) 87.85 ശതമാനം കുവൈത്തികളാണ്. മെഡിക്കൽ ഇതര സ്റ്റാഫിൽ കുവൈറ്റികളുടെ അനുപാതം 93.8 ശതമാനം ആയി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, 2025 മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം കുവൈത്തി കരാർ തൊഴിലാളികളുടെ എണ്ണം 22.68 ശതമാനം ആയി. ഇത് കുവൈത്തിവൽക്കരണം ശക്തമാക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

Related News