കുവൈത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി; നിരവധി കടകൾ അടച്ചുപൂട്ടി

  • 30/07/2025



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ സംയുക്ത പരിശോധന നടത്തി അധികൃതര്‍. കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ്, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, ഭക്ഷ്യ-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പരിശോധന. സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.

പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും, മാനദണ്ഡങ്ങൾ പാലിക്കാത്ത ചില സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ഫയർ സർവീസ് വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരും.

Related News