വ്യാജ മയക്കുമരുന്ന് കേസ് ; ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും പിഴയും

  • 30/07/2025



കുവൈത്ത് സിറ്റി: ഒരു പൗരൻ്റെ കൈവശം മയക്കുമരുന്നും ലഹരിവസ്തുക്കളുമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ റിപ്പോർട്ട് ചമച്ച കേസിൽ, ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് 10 വർഷം കഠിനതടവും 10,000 ദിനാർ പിഴയും ചുമത്തി ക്രിമിനൽ കോടതി വിധി. കൗൺസിലർ ഹമൂദ് അൽ ഷാമിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ടിട്ടുണ്ട്.

Related News