കുതിച്ചുകയറി വിനിമയനിരക്ക്, പ്രവാസികൾക്ക് സന്തോഷം

  • 30/07/2025



കുവൈത്ത് സിറ്റി : ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവിന് പിന്നാലെ കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ക്രമാതീതമായി ഉയർന്നു. ഇന്ന് ഒരു കുവൈത്ത് ദിനാറിന് 286.46 രൂപയ്ക്ക് മുകളിലായിരുന്നു ഓൺലൈൻ വിനിമയ നിരക്ക്.

രൂപയുടെ മൂല്യത്തിൽ വന്ന ഇടിവിന് പ്രധാന കാരണം യു.എസ്. കയറ്റുമതിയിൽ ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താനുള്ള സാധ്യതയോടുള്ള ആശങ്കയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നതും രൂപയുടെ ദുർബലതയെ ഗാഢമാക്കിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇത് അറിഞ്ഞ് നിരവധി പ്രവാസികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണം അയച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related News