കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി

  • 31/07/2025


കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിൽ കുവൈറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മനുഷ്യാവകാശകാര്യ അംബാസഡറുമായ ഷെയ്ഖ ജവാഹർ അൽ സബാഹ്. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ "ദി അവന്യൂസിൽ" സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ ഏജൻസികളും നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ ആസ്ഥാനമാണ് കുവൈത്ത്. ഇവർ എല്ലാവരും രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വിവിധ മേഖലകളിൽ സംഭാവന നൽകുന്നുണ്ടെന്നും ഷെയ്ഖ ജവാഹർ അൽ സബാഹ് പറഞ്ഞു. ഈ തൊഴിലാളികൾ കുവൈത്തിൻ്റെ മണ്ണിലെ അതിഥികളാണെന്നും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അന്തസ്സ് കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും അവർ വ്യക്തമാക്കി. അതേസമയം, തൊഴിലുടമകൾക്കും അവകാശങ്ങളും കടമകളുമുണ്ടെന്നും അവയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related News