വെറ്ററിനറി ഡോക്ടർ പ്ലാസ്റ്റിക് സർജനായി മാറി, കുവൈത്തിൽ നിരവധിപേർക്ക് ചികിത്സനൽകിയ കോസ്മെറ്റിക് സർജൻ അറസ്റ്റിൽ

  • 01/08/2025

 


കുവൈറ്റ് സിറ്റി : കുവൈത്തിൽ ലൈസൻസില്ലാത്ത ഒരു വനിതാ സലൂണിനുള്ളിൽ വ്യാജ പ്ലാസ്റ്റിക് സർജനായി പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ. സബാഹ് അൽ സലേമിൽ നടന്ന ഈ സംഭവം കുവൈത്തിൻ്റെ ആരോഗ്യ, സൗന്ദര്യ മേഖലകളിലെ ഞെട്ടിപ്പിക്കുന്ന അനധികൃത പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നതാണ് ഹവല്ലി ഗവർണറേറ്റിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് അഹ്മദ് അത്ത അഹ്മദ് അലി എന്നയാളെ കൈയോടെ പിടികൂടിയത്. ഒരു കാർഷിക കരാർ കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുന്ന ഇയാൾ, ഒരു മെഡിക്കൽ ലൈസൻസും ഇല്ലാതെ സൗന്ദര്യവർദ്ധക സർജനായി ചമഞ്ഞ് ഒരു സലൂണിനെ അനധികൃത ക്ലിനിക്കായി മാറ്റി പ്രവർത്തിക്കുകയായിരുന്നു. സുരക്ഷാ സേനകൾ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും സംശയമുള്ളയാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈദ്യപരമായ യോഗ്യതകളോ മെഡിക്കൽ അധികാരികളിൽ നിന്നുള്ള ലൈസൻസോ ഇല്ലാതെ ഒരു സെഷന് 50 കെ.ഡി. വീതം ഈടാക്കി കോസ്മെറ്റിക് ഫില്ലറുകൾ കുത്തിവച്ചിരുന്നതായി ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇദ്ദേഹത്തെയും കൂടെ പ്രവർത്തിച്ചിരുന്ന സംഘത്തെയും അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Related News