പോലീസ് കെണിവെച്ച് പിടിച്ച മദ്യക്കടത്ത് കേസിലെ പ്രതികളെ വെറുതെവിട്ടു

  • 02/08/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗം കെണിയൊരുക്കി പിടികൂടിയ രണ്ട് മദ്യക്കടത്ത് പ്രതികളെ വെറുതെവിട്ട് ക്രിമിനൽ കോടതി. പ്രതികളെ അറസ്റ്റ് ചെയ്യാനും പരിശോധിക്കാനും പോലീസ് സ്വീകരിച്ച നടപടികൾ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

പ്രതികളുടെ അഭിഭാഷകൻ അബ്ദുൽ മുഹ്‌സിൻ അൽ-ഖത്താൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചു. അറസ്റ്റ് വാറണ്ടിന്റെയും പരിശോധനാ ഉത്തരവിന്റെയും കാലാവധി കഴിഞ്ഞ ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും അതിനാൽ അവ അസാധുവാണെന്നും അഭിഭാഷകൻ വാദിച്ചു. ക്രിമിനൽ നടപടിച്ചട്ടങ്ങളിലെ ആർട്ടിക്കിൾ 44 ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ വാദത്തെ ശരിവെച്ചത്. ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ രേഖാമൂലമുള്ള പരിശോധനാ വാറണ്ട് നൽകാവൂ എന്ന് ഈ വകുപ്പ് നിഷ്കർഷിക്കുന്നു. എന്നാൽ ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് അങ്ങനെയൊരു സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Related News