ജോലിക്ക് ഹാജരാകാതെ ശമ്പളം,ഡോക്ടർക്ക് അഞ്ച് വർഷം തടവും പിഴയും

  • 02/08/2025



കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ ശമ്പള ഇനത്തിൽ 115,000 കുവൈത്തി ദിനാർ തട്ടിയെടുത്ത കേസിൽ കുവൈത്തി ഡോക്ടർ സമർപ്പിച്ച അപ്പീൽ ക്രിമിനൽ കോടതി തള്ളി. ഇതോടെ ഡോക്ടർക്ക് അഞ്ച് വർഷം തടവും, 345,000 കുവൈത്തി ദിനാർ പിഴയും, ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള ആദ്യ വിധി പ്രാബല്യത്തിൽ വന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിയമ വിഭാഗം നൽകിയ വിവരങ്ങൾ അനുസരിച്ച്, ഡോക്ടർ അഞ്ച് വർഷത്തോളം വിദേശത്ത് താമസിച്ചുകൊണ്ട് സർക്കാർ ആശുപത്രിയിലെ തന്‍റെ ജോലിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇത്രയും കാലം ജോലിക്ക് ഹാജരാകാതിരുന്നിട്ടും, മറ്റൊരു ജീവനക്കാരന്‍റെ സഹായത്തോടെ ഇയാൾക്ക് മുഴുവൻ ശമ്പളവും ലഭിച്ചുകൊണ്ടിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ഒത്തുകളിയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഡോക്ടർ കുവൈത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചതോടെ, വ്യാജ ശമ്പള കൈപ്പറ്റലുകൾ സത്യമാണെന്ന് തെളിഞ്ഞു.

Related News