ചെമ്മീൻ വില കുറയും; കുവൈത്തിൽ ചെമ്മീൻ മത്സ്യബന്ധന സീസണ് തുടക്കമായി

  • 02/08/2025


കുവൈത്ത് സിറ്റി: ചെമ്മീൻ മത്സ്യബന്ധന സീസണിന് കുവൈത്തിൽ തുടക്കമായി. വെള്ളിയാഴ്ച മുതൽ മത്സ്യബന്ധനം ആരംഭിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പി.എ.എ.എഫ്.ആർ.) അറിയിച്ചു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഡയറക്ടർ ജനറൽ എഞ്ചിനീയർ സലീം അൽ-ഹായ് നൽകിയ നിർദ്ദേശമനുസരിച്ച്, ലൈസൻസുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ന് മുതൽ സാമ്പത്തിക മേഖലയിൽ ചെമ്മീൻ പിടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി ഔദ്യോഗിക അനുമതി പത്രം കൈപ്പറ്റണം.

അതേസമയം, കുവൈത്ത് ടെറിട്ടോറിയൽ വാട്ടേഴ്‌സിൽ മത്സ്യബന്ധനത്തിനുള്ള അനുമതി സെപ്റ്റംബർ 1, 2025 മുതൽ ആയിരിക്കും. ഈ മേഖലയിൽ പരിസ്ഥിതി സൗഹൃദമായ 'കൂഫ' വലകൾ ഉപയോഗിച്ച് ട്രോളിംഗ് വഴി മത്സ്യബന്ധനം നടത്താനാണ് അനുമതി. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും കർശനമായ നിയന്ത്രണങ്ങളോടെയാണ് ചെമ്മീൻ വേട്ട സീസൺ ആരംഭിക്കുന്നത്.

Related News