അമിതവില, ലൈസൻസില്ലാതെ വ്യാപാര പ്രവർത്തനങ്ങൾ...വാണിജ്യ നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്

  • 03/08/2025



കുവൈത്ത് സിറ്റി: ജൂലൈ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് 1,357 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 1,215 എണ്ണം പരിശോധന റിപ്പോർട്ടുകളും, 142 എണ്ണം ഉപഭോക്തൃ പരാതി റിപ്പോർട്ടുകളുമാണ്. വിവിധ വിഭാഗങ്ങളിലായി 30 തരം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. പരസ്യം ചെയ്യൽ, കരാറുകൾ, ഇൻവോയിസുകൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ പാലിക്കാത്തത്, അറബി ഭാഷ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയത്, സാധനങ്ങൾക്ക് അമിതവില ഈടാക്കിയത്, ലൈസൻസില്ലാതെ വ്യാപാര പ്രവർത്തനങ്ങൾ നടത്തിയത്, പൊതു ധാർമികതയ്ക്ക് നിരക്കാത്തതും ഖുറാൻ വാക്യങ്ങൾ, അമീറിൻ്റെ ചിത്രങ്ങൾ, രാജ്യത്തിൻ്റെ പതാക എന്നിവ പതിപ്പിച്ചതുമായ സാധനങ്ങൾ വിറ്റഴിച്ചത്, മൂർച്ചയുള്ള ആയുധങ്ങൾ, തോക്കുകൾ, പിസ്റ്റളുകൾ, സ്വയംരക്ഷാ ആയുധങ്ങൾ, പടക്കങ്ങൾ എന്നിവയുടെ വിതരണത്തിൽ ഏർപ്പെട്ടത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ വ്യാപാരങ്ങൾ തടയുന്നതിനുമായി പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News