ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

  • 03/08/2025



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒരു കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്കെതിരെ ബഹ്‌റൈൻ കോടതിയിൽ കർശനമായ ശിക്ഷ. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കും ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കോടതി വിധിയിൽ, സ്ത്രീയുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും ശിക്ഷാനന്തരം രാജ്യത്ത് നിന്നും നാടുകടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ ക്രൈം ഡയറക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ടിലാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി മോശം വീഡിയോകൾ പങ്കുവച്ചതായി ആരോപണം ഉന്നയിച്ചത്. വീഡിയോകളിൽ അസഭ്യമായ ദൃശ്യങ്ങളുണ്ടെന്നും ഇത് രാജ്യത്തിന്റെ സംസ്‌കാരപരമായ പാരമ്പര്യത്തെയും നിയമങ്ങളെയും ലംഘിക്കുന്നതാണെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഇതിനെത്തുടർന്ന് അറസ്റ്റിനായി വാറണ്ട് പുറപ്പെടുവിക്കപ്പെടുകയും, അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ ആരോപിത യുവതി ദൃശ്യങ്ങൾ തന്റേതാണെന്ന് സമ്മതിച്ചതായും അന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സാങ്കേതിക പരിശോധനയ്ക്കായി ഫോൺ ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു, കോടതി അന്തിമതീരുമാനം പ്രഖ്യാപിക്കുവോളം പ്രതിയെ കസ്റ്റഡിയിൽ തന്നെ തുടരണെന്നാണു തീരുമാനമായത്.

സമൂഹമാധ്യമങ്ങളിലെ അംഗത്വം ഉത്തരവാദിത്തത്തോടെയും നിയമപരിധികളിൽക്കൂടിയുമാണ് നടത്തേണ്ടതെന്നും ഇതുപോലുള്ള നടപടി നടപടികൾ വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ നിർദ്ദേശങ്ങൾ ശക്തമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News