അൽ സലാം, ഹാത്തിൻ എന്നിവിടങ്ങളിൽ റോഡ് ഭാഗികമായി അടച്ചു; ഗതാഗതത്തിന് നിയന്ത്രണം

  • 03/08/2025


കുവൈത്ത് സിറ്റി: അൽ സലാം, ഹത്തിൻ മേഖലകളിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചു. റോഡുകളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും ചേർന്ന് റോഡുകൾ അടച്ചത്.

അബ്ദുൽ റഹീം അൽ സങ്കി സ്ട്രീറ്റിൽ അൽ സലാമിൽ വെച്ച് ഇരുദിശകളിലേക്കും റോഡ് അടച്ചതായി അധികൃതർ അറിയിച്ചു. അതുപോലെ ഹിത്തിൻ മേഖലയിലെ അബ്ദുള്ള അൽ സാദാൻ സ്ട്രീറ്റും ഇരുദിശകളിലേക്കും അടച്ചിട്ടുണ്ട്. റോഡ് നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനായാണ് ഈ നടപടി.

വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങളും വഴിതിരിച്ചുവിടുന്നതിനുള്ള സൂചനകളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Related News