നാല് വർഷത്തിന് ശേഷം യുഎസ് നാവികസേനയുടെ കപ്പൽ കുവൈത്തിൽ

  • 03/08/2025


കുവൈത്ത് സിറ്റി: 2021ന് ശേഷം ആദ്യമായി ഒരു യുഎസ് നാവികസേനയുടെ കപ്പൽ കുവൈത്ത് സന്ദർശിച്ചു. യുഎസ്എസ് കാൻബെറ ഷുവൈബ തുറമുഖത്ത് നങ്കൂരമിട്ടു. യുഎസും കുവൈത്തും തമ്മിലുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രകടനമാണിതെന്ന് രാജ്യത്തെ യുഎസ് എംബസി വിശേഷിപ്പിച്ചു. യുഎസ് ചാർജ് ഡി അഫയേഴ്‌സ് സ്റ്റീവ് ബട്‌ലറും എംബസിയിലെ നിരവധി ഉദ്യോഗസ്ഥരും കപ്പൽ സന്ദർശിച്ചു. അവിടെ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷയ്ക്കും അറബിക്കടലിലെ സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം അവർ ഉറപ്പിച്ചു.

Related News