കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾ കുറഞ്ഞു; ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ

  • 04/08/2025


കുവൈത്ത് സിറ്റി: 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദാവസാനത്തോടെ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ആകെ വിദേശ തൊഴിലാളികളുടെ 25.2 ശതമാനം വരുന്ന ഗാര്‍ഹിക തൊഴിലാളികൾ 745,000 ആയി കുറഞ്ഞു. 2024 ആദ്യ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 5.6 ശതമാനം കുറവാണ് വന്നിട്ടുള്ളത്. ഈ കണക്കുകൾ പ്രകാരം ഏകദേശം 415,000 സ്ത്രീകളും 330,000 പുരുഷന്മാരും ഗാര്‍ഹിക തൊഴിൽ മേഖലയിലുണ്ട്. 

വനിതകളിൽ ഫിലിപ്പീൻസ് ആണ് മുന്നിൽ. ഏകദേശം 131,000 ഫിലിപ്പീനോ വനിതകളാണ് ഈ മേഖലയിലുള്ളത്. എന്നാൽ, 2024 ആദ്യ പാദത്തിൽ ഇത് ഏകദേശം 175,000 ആയിരുന്നു. പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ കണക്കെടുത്താൽ ഇന്ത്യക്കാരാണ് മുന്നിൽ. ഏകദേശം 213,000 ഇന്ത്യൻ പുരുഷന്മാർ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇത് 2024 ആദ്യ പാദത്തിലെ 248,000 എന്ന കണക്കിൽ നിന്ന് കുറവാണ്. മൊത്തം എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. ആകെ ഗാര്‍ഹിക തൊഴിലാളികളിൽ 42.2 ശതമാനം ഇന്ത്യക്കാരാണ്. ശ്രീലങ്കയും ഫിലിപ്പീൻസും ഏകദേശം 17.9 ശതമാനം വീതം പങ്കാളിത്തത്തോടെ തൊട്ടുപിന്നിലുണ്ട്.

Related News