മുത്‌ലയിൽ നിയമലംഘനം നടത്തിയ 36 തൊഴിലാളികൾ അറസ്റ്റിൽ

  • 05/08/2025



കുവൈത്ത് സിറ്റി: മുത്‌ല സിറ്റിയിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹൗസിംഗ് വെൽഫെയർ പ്രോജക്റ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 36 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.

തൊഴിൽ വിപണി ക്രമീകരിക്കാനും പ്രോജക്റ്റ് സൈറ്റുകളിലെ മേൽനോട്ടം വർദ്ധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരം, റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് അൽ മുത്‌ല സിറ്റിയിൽ സംയുക്ത ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 15 പേർ ഗാർഹിക തൊഴിലാളികളും, 21 പേർ ആട് വളർത്തൽ തൊഴിലാളികളും ഉൾപ്പെടുന്നു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Related News