'മിർസം' ഓഗസ്റ്റ് 11ന് അവസാനിക്കും; ചൂട് കുറയും

  • 05/08/2025



കുവൈത്ത് സിറ്റി: ഓഗസ്റ്റ് മാസം വേനൽക്കാലത്തെ ഏറ്റവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മാസങ്ങളിലൊന്നാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാൻ അറിയിച്ചു. ഈ മാസം 11-ന് അവസാനിക്കുന്ന 'മിർസം' കാലഘട്ടത്തിലാണ് രാജ്യമിപ്പോൾ. ഇതിനുശേഷം ചൂടുകൂടിയ 'ക്ലൈബീൻ' കാലം ആരംഭിക്കും. എങ്കിലും, പകൽ സമയത്തിന്റെ ദൈർഘ്യം കുറഞ്ഞതിനാൽ ജൂലൈ മാസത്തെ അപേക്ഷിച്ച് ചൂടിന്റെ കാഠിന്യം കുറവായിരിക്കുമെന്ന് പറഞ്ഞു.

വരുന്ന ദിവസങ്ങളിൽ പകൽ സമയ ദൈർഘ്യം കുറയുന്നതിനാൽ താപനില ക്രമാതീതമായി കുറയാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇന്ത്യൻ മൺസൂൺ ഡിപ്രഷന്റെ ദുർബലമായ സ്വാധീനം കാരണം അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കും. ഇത് കാലാവസ്ഥയെ കൂടുതൽ ദുസ്സഹമാക്കും. ബുധനാഴ്ച മുതൽ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും ഈർപ്പത്തിന്റെ അളവ് ഗണ്യമായി വർദ്ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

Related News