കുവൈത്തിൽ വ്യാപക ഗതാഗത പരിശോധന: 3,093 നിയമലംഘനങ്ങൾ കണ്ടെത്തി, 17 പിടികിട്ടാപ്പുള്ളികൾ പിടിയിൽ

  • 19/11/2025



കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ട്രാഫിക് വിഭാഗം വിവിധ പ്രദേശങ്ങളിൽ നടത്തിയ വിപുലമായ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.വിവിധ കേസുകളിൽ പെട്ട 17 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. കൂടാതെ, താമസരേഖകളില്ലാത്ത 8 നിയമലംഘകരെയും കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 3 കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ക്യാമ്പയിനിനിടെ ഉദ്യോഗസ്ഥർ 3,093 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.
 33 വാഹനങ്ങളും രണ്ട് മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്ത് ഗാരേജിലേക്ക് മാറ്റി. നിയമനടപടികൾക്ക് ആവശ്യമുണ്ടായിരുന്ന 3 വാഹനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 2 വ്യക്തികളെ കരുതൽ തടങ്കലിലാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ നിലനിർത്തുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News