ജലീബ് അൽ ഷുയൂഖിൽ 67 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു: നടപടികൾ തിങ്കളാഴ്ച ആരംഭിക്കും

  • 19/11/2025



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ജീർണ്ണിച്ചതും നിയമവിരുദ്ധമായി നിർമ്മിച്ചതുമായ 67 കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന നടപടി അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനൽ അൽ-അസ്‌ഫോറിന്റെ സാന്നിധ്യത്തിലായിരിക്കും കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നടക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ജലീബ് അൽ-ഷുയൂഖ് പ്രദേശത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനും അവിടുത്തെ സാഹചര്യം ക്രമീകരിക്കുന്നതിനുമായി മുനിസിപ്പാലിറ്റിയും മറ്റ് അനുബന്ധ സർക്കാർ ഏജൻസികളും ചേർന്ന് നടത്തുന്ന തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Related News