കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 6 പേർ പിടിയിൽ, വൻശേഖരം പിടിച്ചെടുത്തു

  • 19/11/2025


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മയക്കുമരുന്ന് കേസിൽ 6 പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൻതോതിലുള്ള മയക്കുമരുന്നും ലഹരിവസ്തുക്കളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രതികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക ഫീൽഡ് ടീം രൂപീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതലുകൾ സഹിതം വിവിധ സ്ഥലങ്ങളിൽ വെച്ച് ഇവരെ പിടികൂടിയത്. 3 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 5.1 കിലോഗ്രാം മരിജുവാന , 115 ഗ്രാം ഹാഷിഷ് , 6 ഗ്രാം കൊക്കെയ്ൻ കൂടാതെ, വിവിധ തരത്തിലുള്ള 6,200 ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തു.

Related News