ഇന്ത്യ- കുവൈറ്റ് താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കാന്‍ നീക്കം.

  • 05/08/2020

കു​വൈത്ത്​ സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് മുടങ്ങിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി ആരംഭിക്കുവാന്‍ നീക്കമെന്ന് സൂചന.കുവൈത്ത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഇന്ത്യന്‍ വ്യോമയാന വകുപ്പും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ആഗസ്ത് 10 മുതല്‍ 24 വരെ തല്‍ക്കാലിക വ്യോമ ഗതാഗതത്തിന് വഴി തെളിഞ്ഞത്.കുവൈത്ത് ഡി.ജി.സി.എയുടെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് എല്ലാ ദിവസവും ഇന്ത്യയിലേക്ക് കുവൈത്ത് എയർവേയ്സിന് 300 സീറ്റുകളും, ജസീറ എയർവേയ്സിന് 200 സീറ്റുകളും അനുവദിക്കും. ഇന്ത്യയില്‍നിന്നുള്ള വിമാന കമ്പിനികള്‍ക്കും അനുമതി ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട സീറ്റുകൾ അതത് രാജ്യത്തെ വ്യോമയാന വകുപ്പാണ് വിമാനകമ്പനികൾക്കു വീതിച്ചു നൽകുകയെന്നും കഴിഞ്ഞ ദിവസം പുറത്തിറിക്കിയ സര്‍ക്കുലര്‍ പറയുന്നു. ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂദൽഹി, അമൃതസർ, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂർ, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സർവീസുകള്‍ നടത്തുന്നത്.

Related News