കുവൈത്ത് സിറ്റി: മാർച്ച് 13 ന് മുമ്പ് നൽകിയ എല്ലാത്തരം വിസകളും റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്‍റ് പശ്ചാത്തലത്തില്‍ രാജ്യത്തിന് പുറത്തുള്ള ആളുകൾക്ക് നൽകിയ വിസകളുടെ സാധുതയെക്കുറിച്ച് നേരത്തെ ആഭ്യന്തര മന്ത്രാലയം നിയമപരമായ അഭിപ്രായം തേടിയിരുന്നു. പുതിയ വിസ ലഭിച്ചവര്‍ക്ക് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും കുവൈത്തിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിസകള്‍ റദ്ദാക്കിയത്.തൊഴില്‍, ഫാമിലി ,ടൂറിസ്റ്റ് വിസകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. വിസകള്‍ക്ക് വേണ്ടി വീണ്ടും അപേക്ഷ സമര്‍പ്പികുവാനുള്ള മാനദണ്ഡങ്ങള്‍ അധികൃതർ ഉടൻ പ്രഖ്യാപിക്കുമെന്ന് അൽ ഖബസ് അറബിക് പത്രം റിപ്പോർട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?