ഫിന്റാസ് മേഖലയിൽ വൈൻ ഫാക്ടറി നടത്തിയ നേപ്പാളികളെ പിടികൂടി, 500 കുപ്പി മദ്യം കൈവശം വച്ച ഇന്ത്യക്കാരനെ അറസ്റ് ചെയ്തു.

  • 07/08/2020

കുവൈറ്റ് സിറ്റി : ഫിന്റാസ് മേഖലയിലെ നാല് നേപ്പാളികൾ ചേർന്ന് പ്രവർത്തിപ്പിച്ച ഒരു പ്രാദേശിക വൈൻ ഫാക്ടറി അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടി, ഫാക്ടറിയിൽ ഡസൻ കണക്കിന് ബാരലുകൾ, വാറ്റിയെടുക്കൽ ഉപകരണങ്ങൾ, പ്രോസസ്സിംഗ് ഉപകരണങ്ങൾ, കൂടാതെ നൂറുകണക്കിന് കുപ്പി വൈൻ എന്നിവയും കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ റോന്ത് ചുറ്റുന്നതിനിടെ സംശയാസ്പദമായ രീതിയിൽ ബാഗുമായി നടന്നുപോകുന്ന വ്യക്തിയെ പരിശോധിച്ചപ്പോൾ ബാഗിൽ നിന്ന് നിരവധി വൈൻ കുപ്പികൾ പിടികൂടുകയും ചോദ്യം ചെയ്യലിൽനിന്ന് വൈൻ ഫാക്ടറിയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്തതിനെത്തുടർന്ന് ഫാക്ടറി റൈഡ് ചെയ്യുകയും നടത്തിപ്പുകാരായ നാല് നേപ്പാളികളെ പിടികൂടുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുകൾക്ക് കൈമാറി. അതോടൊപ്പം 500 കുപ്പി മദ്യം കൈവശം വച്ച ഇന്ത്യക്കാരനെ അറസ്റ് ചെയ്തു. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പട്രോളിംഗുകളിലൊന്ന് സംശയാസ്പദമായ പാർക്ക് ചെയ്തിരിക്കുന്ന വാഹനം പരിശോധിച്ചോപ്പോളാണ് വാഹനത്തിൽ 500 കുപ്പിയോളം മദ്യം കണ്ടെത്തുകയ വാഹനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Related News