കർഫ്യു തുടരും, നാലാം ഘട്ടത്തിലേക്ക് മാറാനുള്ള തീരുമാനമായില്ല.

  • 10/08/2020

കുവൈറ്റ് സിറ്റി : വീഡിയോ കോൺഫെറെൻസിലൂടെ പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ-ഹമദ് അൽ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രതിവാര യോഗം ഇന്ന് ഉച്ചയ്ക്ക് നടന്നു. യോഗത്തിൽ അമീറിന്റെ സ്ഥിരമായ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹത്തിന്റെ അവസ്ഥയിലെ ഗുണപരമായ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി കൗൺസിലിനെ അറിയിച്ചു. മന്ത്രിസഭ അതിന്റെ അഗാധമായ സംതൃപ്തിയും ആശ്വാസവും പ്രകടിപ്പിച്ചു. ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ വൻ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ലബനോൻ റിപ്പബ്ലിക്കിലെ സഹോദരങ്ങൾക്ക് അടിയന്തിര സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും നൽകണമെന്ന് ഡെപ്യൂട്ടി അമീറിന്റെ നിർദ്ദേശങ്ങൾ കൗൺസിലിനെ അറിയിച്ചു. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ ആരോഗ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല, അതനുസരിച്ച് ഭാഗിക കർഫ്യൂ പരിഷ്ക്കരണമോ ഒഴിവാക്കാലോ ഇല്ലാതെ തുടരുമെന്നും, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ മൂന്നാം ഘട്ടം പരിഷ്കരണമില്ലാതെ തുടരും, ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അടുത്ത വ്യാഴാഴ്ച ചർച്ചചെയ്യാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Related News