കുവൈറ്റ് സിറ്റി : പെരുന്നാള്‍ അവധിക്ക് ശേഷം രണ്ട് ലക്ഷത്തോളം സിവില്‍ ഐ.ഡി കാർഡുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ സബർ അറിയിച്ചു.ഒന്നര ലക്ഷം സിവിൽ ഐഡി കാർഡുകളാണ് ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ ഡെലിവറിക്കായി തയ്യാറായിരിക്കുന്നത്. സിവില്‍ ഐഡി കാർഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉപഭോക്താക്കള്‍ കാര്‍ഡുകള്‍ ഉടന്‍ ശേഖരിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും വെൻഡിംഗ് മെഷീനുകളിൽ കാര്‍ഡുകള്‍ തീരുന്ന മുറക്ക് പുതിയ കാര്‍ഡുകള്‍ നിക്ഷേപിക്കുമെന്നും അൽ സബർ പറഞ്ഞു. കോവിഡ് ജാഗ്രതയുടെ ഭാഗമായി പാസിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെന്റ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?