കുവൈറ്റിൽ ഡിജിറ്റൽ പരിവർത്തനത്തനത്തിനും, അഴിമതിക്കെതിരെയും ഭരണകൂടം പ്രവർത്തിച്ചുണ്ടെന്ന് പ്രധാനമന്ത്രി

  • 03/12/2020

കുവൈറ്റ് സിറ്റി;   വർദ്ധിച്ച ഭരണത്തികൂടത്തിന്റെ ഉത്തരവാദിത്തത്തിലൂടെ സമഗ്രത, ഡിജിറ്റൽ പരിവർത്തനം, അഴിമതി കൈകാര്യം ചെയ്യൽ എന്നിവയ്ക്കായി തന്റെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു. ജാബർ അൽ അഹ്മദ് കൾച്ചറൽ സെന്ററിൽ നടക്കുന്ന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 പരിപാടിയിൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മന്ത്രിസഭാഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മന്ത്രിസഭാ സഹമന്ത്രി അനസ് ഖാലിദ് അൽ സാലിഹ് എന്നിവരും നിരവധി മന്ത്രിമാരും മുതിർന്ന  ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊവിഡ് പാൻഡെമിക് മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികളും പൊതു യൂട്ടിലിറ്റി പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അദ്ദേഹം  പറഞ്ഞു. കൊവിഡിനെ നേരിടാൻ ആരോ​ഗ്യ മേഖല നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും, രാജ്യത്ത് എല്ലാവരും കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

Related News