സ്വത്ത് ലംഘനം; കുവൈറ്റിൽ ഹോട്ടലിനെതിരെ 25 ദശലക്ഷം ദിനാർ പിഴ ചുമത്തി കോടതി

  • 03/12/2020

കുവൈറ്റ് സിറ്റി;   സാൽമിയയിൽ  ഒരു ഹോട്ടലിനെതിരെ പ്രോപ്പർട്ടി ലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിൽ  ലോക്കൽ  കോടതി ഉത്തരവിട്ട ഏറ്റവും വലിയ പിഴകളിലൊന്നായി കണക്കാക്കപ്പെടുന്ന ഏകദേശം 25 ദശലക്ഷം ദിനാർ   കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് നഷ്ടപരിഹാരം നൽകാൻ സെഷൻ കോടതി വിധി പുറപ്പെടുവിച്ചു. ഒരു ഹോട്ടൽ എന്ന നിലയിൽ  ലൈസൻസ് അനുവദിച്ച സ്ഥലത്തേക്കാൾ ഓരോ മീറ്ററിനും പത്തായിരം ദിനാർ പിഴ ചുമത്തി.

സ്വത്ത് ലംഘനത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിന്റെ  അധിക വിസ്തീർണ്ണം 2,519 ചതുരശ്ര മീറ്ററാണ്. ഇതിന്റെ പുറമെ അധിക കെട്ടിടങ്ങളും ബേസ്മെന്റുകളും അടങ്ങിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഇതെല്ലാം ഉൾപ്പെടെയുളള സ്വത്ത് ലംഘനങ്ങൾക്കാണ് 25 ദശലക്ഷം ആകെ പിഴ ചുമത്തിയത്. സ്വത്ത് ലംഘനവുമായി ബന്ധപ്പെട്ട്  ഇത്തരം കൂടുതൽ കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അധികൃതർ  അറിയിച്ചു. നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കെട്ടിടങ്ങൾ  നീക്കം ചെയ്യാനും മുനിസിപ്പാലിറ്റിക്ക് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ ഇനിയും കൂടുതൽ വിധികൾ പുറപ്പെടുവിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം കെട്ടിട ലംഘന കേസുകൾ പിന്തുടരുന്നതിനും അവശ്യമായ നടപടി സ്വീകരിക്കുന്നതിനും കുവൈറ്റ് മുനിസിപ്പാലിറ്റി  രൂപീകരിച്ച സമിതി  നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സെഷൻ കോടതിയുടെ സമീപകാല വിധി വന്നതെന്ന്  മുനിസിപ്പാലിറ്റി  ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൗഹി പറഞ്ഞു

Related News