കുവൈറ്റിൽ പൊലീസിനെ കുത്തിക്കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണി

  • 03/12/2020

കുവൈറ്റ് സിറ്റി;  പൊലീസിനെ കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന്  ഒരാളെ ജലീബ് അൽ ഷുയൂഖ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു പള്ളിയുടെ അരികിൽ വാഹനം പാർക്ക് ചെയ്ത് ഒരാൾ  പ്രാർത്ഥിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അടുത്തുളള പള്ളി തുറന്നിട്ടും പളളിയി ആരുമില്ലാത്ത സമയത്തും എന്തിനാണ് ഇയാൾ പുറത്തുളള വാഹനത്തിൽ വച്ച് പ്രാർത്ഥിക്കുന്നതെന്ന് പൊലീസ് സംശയിച്ചു. തുടർന്ന്   ഇയാളുടെ പ്രാർത്ഥന പൂർത്തിയാകുന്നത് വരെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കാത്തിരുന്നു,. പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ഇയാളുടെ ഐഡി കാർഡ് സുരക്ഷാ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഐ.ഡി കാർഡ് കാണിക്കാൻ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.    'ഞാൻ നിങ്ങൾക്ക് എന്റെ ഐഡി നൽകിയാൽ ആരാണ് എനിക്ക് മറ്റൊന്ന് തരുന്നത്' എന്നാണ് അദ്ദേഹം പറഞ്ഞത്. അയാളുടെ ഐഡന്റിറ്റി കാണിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചപ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു കത്തി പുറത്തെടുത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥരിൽ ഒരാളെ കുത്താൻ ശ്രമിച്ചെങ്കിലും ബലപ്രയോ​ഗത്തിലൂടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയായിരുന്നു. എല്ലാ പോലീസുകാരും അവിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. 

Related News