കൊവിഡ് കാലത്ത് കുവൈറ്റിലെ വിദ്യാർത്ഥികളുടെ ആരോ​ഗ്യ സുരക്ഷ മുഖ്യമെന്ന് വിദ്യാഭ്യാസ മന്ത്രി

  • 03/12/2020

കുവൈറ്റ് സിറ്റി;  കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെയും അധ്യാപക ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിപാലിക്കുകയെന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രധാന മുൻ‌ഗണനയാണെന്ന് മന്ത്രി സൗദ് അൽ ഹർബി പറഞ്ഞു. “വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രദാനം ചെയ്യുക, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടന സംരക്ഷിക്കുക എന്നിവയാണ് ഞങ്ങളുടെ മുൻഗണനകളിൽ ഒന്ന്,” എന്ന് അദ്ദേഹം പറഞ്ഞു.  2019-20 അധ്യയന വർഷം പൂർത്തിയായെന്നും  10,929 അദ്ധ്യാപകർക്ക് മന്ത്രാലയം പരിശീലനം നൽകിയതായും മന്ത്രി പറഞ്ഞു.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ 1,243 വീഡിയോ പാഠ ഭാ​ഗങ്ങൾ തയ്യാറാക്കിയെന്നും, കൂടാതെ വിദ്യാർത്ഥികൾക്കായി 457,222 ,ഉം അധ്യാപകർക്ക് 73,721 ഉം മുതിർന്ന സ്കൂൾ ജീവനക്കാർക്ക് 29,902 ഉം ഓൺലൈൻ അക്കൗണ്ടുകൾ  സജീവമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. മിക്ക സ്കൂളുകളെയും ഡിപ്പാർട്ടുമെന്റുകളെയും ഒരു ഓൺലൈൻ ശൃംഖലയിലൂടെ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 2020-21 കാലഘട്ടത്തിൽ വിദേശത്ത് അക്കാദമിക് പഠനം നടത്താൻ അയച്ച വിദ്യാർത്ഥികളുടെ എണ്ണം മുൻ വർഷത്തതിനെ അപേക്ഷിച്ച് 44 ശതമാനം വർദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Related News