അനധികൃത കച്ചവടം; ഫിലിപ്പൈൻസ് എംബസിക്ക് സമീപം റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ

  • 03/12/2020

കുവൈറ്റ് സിറ്റി; ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായി  ഫിലിപ്പൈൻ എംബസിക്ക് ചുറ്റുമുള്ള ഏരിയയിൽ റെയ്ഡ് നടത്തി. തെരുവ് കച്ചവടക്കാർ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ അനധികൃതമായി വിൽക്കുന്നത്  ഏരിയയിൽ സജീവമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

എംബസി സന്ദർശിക്കുന്ന ആളുകൾക്ക് അസൗകര്യം ഉണ്ടാക്കുന്ന രീതിയിലാണ്  തെരുവ്  കച്ചവടക്കാർ വില്പന നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.  റെയ്ഡിനിടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെയും പോലീസിനെയും കണ്ടപ്പോൾ കച്ചവടക്കാർ വിൽപ്പനയ്ക്ക് വച്ച ഭക്ഷ്യ വസ്തുക്കൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതിൽ വിൽപ്പനക്ക് വെച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കാലാവധി കഴിഞ്ഞതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.

Related News