മാനുഷിക പരിഗണന; വിസിറ്റ് വിസക്കാർക്ക് രാജ്യം വിടാനായി ഒരുമാസംകൂടി.

  • 03/12/2020

കുവൈറ്റ് സിറ്റി:   രാജ്യം വിടാൻ സന്ദർശകർക്ക് നൽകിയ ഗ്രേസ് പിരീഡ് ഈ ആഴ്ച ആദ്യം അവസാനിച്ച ശേഷം സന്ദർശന വിസ ഒരു മാസത്തേക്ക് നീട്ടാൻ അധികൃതർ തീരുമാനിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. യാത്രാ നിയന്ത്രണങ്ങൾ, വിമാന നിരക്കുകളിലെ വർധന, ചില സന്ദർശകരെ ബാധിച്ചേക്കാവുന്ന രോഗബാധ  എന്നിവയുൾപ്പെടെയുള്ള ആഗോള കൊറോണ വൈറസ് പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ കാരണം  എന്നിവ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് റിപ്പോർട്ട്. 

സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും അയ്യായിരത്തോളം വിസിറ്റ് വിസയിലുള്ള വിദേശികൾ കുവൈത്ത് വിട്ടിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് , മുൻപ് വിസിറ്റ് വിസയിലുള്ളവർ നവംബര്‍ 30 മുൻപായി രാജ്യം വിടണമെന്നാണ് മന്ത്രാലയം അറിയിച്ചത്,  ഇതിന് ശേഷം പോകുന്നവര്‍ക്ക് പ്രതിദിനം 2 കെ.ഡി പിഴ നല്‍കേണ്ടി വരും.

Related News