കുവൈത്തിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി പ്രൊഫഷണല്‍സ് നെറ്റ്‌വര്‍ക്കുമായി എംബസ്സി.

  • 03/12/2020

കുവൈറ്റ് സിറ്റി;  കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും  വിദഗ്ധർക്കും പരസ്പരം അറിവും, മികച്ച സമ്പ്രദായങ്ങളും, വ്യവസായ അനുഭവങ്ങളും  പങ്കിടുന്നതിന് പുതിയ പ്ലാറ്റ് ഫോം.  “ഇന്ത്യൻ പ്രൊഫഷണൽസ് നെറ്റ്‌വർക്ക് (ഐപിഎൻ)” എന്ന പ്ലാറ്റ് ഫോമാണ് ഇതിനുവേണ്ടി കുവൈറ്റിലെ ഇന്ത്യൻ എംബസി  ആരംഭിച്ചത്. വിവിധ മേഖലകളിൽ   ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ  നേട്ടങ്ങൾ പ്രദർശിപ്പിക്കുക, കൂടാതെ കുവൈറ്റിലെ എല്ലാ മേഖലകളിലുമുളള പങ്കാളികളുമായും നിലവിലുള്ള  ബന്ധം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 ശാസ്ത്രജ്ഞർ, അക്കാദമിക് മേഖലയിലുളളവർ, പ്രൊഫസർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, മാനേജ്‌മെന്റ് എക്സിക്യൂട്ടീവുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സാമ്പത്തിക വിദഗ്ധർ,  തുടങ്ങി എല്ലാ പ്രൊഫഷണൽ മേഖലകളിൽ നിന്നുമുള്ള കുവൈത്തിലെ എല്ലാ ഇന്ത്യൻ പ്രൊഫഷണലുകളും നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യാമെന്ന്  എംബസി  നിർദ്ദേശിച്ചു.  https://forms.gle/pgPXsvFeCBiwvGsr9 എന്ന ലിങ്ക് ഉപയോ​ഗിച്ച് രജിസ്ട്രേഷൻ ചെയ്യാം. 

@Indian_IPN എന്നതാണ് ഈ പ്ലാറ്റ് ഫോമിന്റെ ട്വിറ്ററിൽ കൈകാര്യം ചെയ്യുന്നത്.  ഇന്ത്യൻ സർവ്വീസ് ഇൻഡസ്ട്രി, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന അപ്‌ഡേറ്റുകൾ, മറ്റ് പ്രധാന സംഭവവികാസങ്ങൾ എന്നിവയ്‌ക്കായി IPN- ന്റെ ട്വിറ്റർ ഹാൻഡിൽ പിന്തുടരാം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, com1.kuwait@mea.gov.in എന്ന ഇ-മെയിൽ പിന്തുടരാം.

Related News