സര്‍ക്കാര്‍ നല്‍കിയ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ തയ്യാറാകാതെ കര്‍ഷകര്‍

  • 03/12/2020

കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധങ്ങള്‍ എല്ലാ രീതിയിലും പ്രകടമാക്കുകയാണ് കര്‍ഷകര്‍. ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ സംഘടനാ പ്രതിനിധികള്‍ തയ്യാറായില്ല. ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു ഭക്ഷണം നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മറുപടി. 

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്ക് സ്വന്തമായി അടുക്കള ഉണ്ട്. അതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ തങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഒരു കര്‍ഷക നേതാവ് പ്രതികരിച്ചത്.

Related News