ഇന്ത്യന്‍ വാക്‌സിന്‍ ഈ മാസം അവസാനമെത്തിയേക്കും

  • 03/12/2020

രാജ്യത്തെ കൊവിഡ് വാക്സിൻ ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത വർഷത്തിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് വിവരം. ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കൊവിഡ് വാക്സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. വാക്സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആഴ്ചകള്‍ക്കകം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.

പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ച് ഭാരതി ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഈ മാസത്തിന്റെ അവസാനമോ, അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള അടിയന്തര അനുമതി സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 70,000 - 80,000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കാണാതിരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Related News