മടങ്ങിവരുന്ന ​ഗാർഹിക തൊഴിലാളികളുടെ ടിക്കറ്റ് വിശദാംശങ്ങൾ മാറ്റാൻ സ്വദേശികൾക്ക് അനുമതി

  • 04/12/2020


കുവൈറ്റ് സിറ്റി;  സ്വദേശികൾക്ക് മടങ്ങിവരുന്ന അവരുടെ ​ഗാർഹിക തൊഴിലാളികൾക്കുളള ഫ്ലൈറ്റ് ടിക്കറ്റുകളിൽ വിശദാംശങ്ങൾ റദ്ദാക്കൽ, വിവരങ്ങളിൽ മാറ്റം വരുത്തുക,  ടിക്കറ്റുകളുടെ തീയതി മാറ്റിവയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ മാറ്റാൻ അനുവാദം നൽകി. കുവൈറ്റ് എയർവേയ്‌സും ജസീറ എയർവേസും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) തമ്മിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അം​ഗീകരിച്ചത്.

​ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവിനുള്ള ക്രമീകരണങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. സ്വദേശികൾക്ക് അവരുടെ വീട്ടുജോലിക്കാർക്കോ ഡ്രൈവർമാർക്കോ അവരുടെ ആവശ്യാനുസരണം ഫ്ലൈറ്റ് ടിക്കറ്റ് ക്രമീകരിക്കുന്നതിനുള്ള അധിക ആനുകൂല്യവും ഉൾപ്പെടുന്നു.
ഓരോ ‌ എയർലൈൻ കമ്പനിയ്ക്കും അതിന്റേതായ നയങ്ങളുണ്ടെങ്കിലും ​ഗാർഹിക തൊഴിലാളികളുടെ യാത്രാ ടിക്കറ്റിനെ സംബന്ധിച്ചിടത്തോളം ടിക്കറ്റുകളിൽ വിവരങ്ങൾ മാറ്റുന്നതിന് അനുമതി നൽകാം.  

Related News