കുവൈറ്റിൽ ‍ഡ്രൈവിം​ഗ് ടീച്ചേഴ്സിന് ലൈസൻസ് നേടുന്നതിന് പുതിയ നിബന്ധനകൾ

  • 04/12/2020


ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ  (109, 119) ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും   ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു.  റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി - ഗതാഗതം നിയന്ത്രിക്കാനുള്ള സുരക്ഷാ സ്ഥാപനത്തിന്റെ താൽപ്പര്യത്തിലാണ് തീരുമാനം. കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ ഒരു മോട്ടോർ വെഹിക്കിൾ (ടീച്ചർ അല്ലെങ്കിൽ ടെക്നിക്കൽ ട്രെയിനർ) ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് പെർമിറ്റ് നേടുന്നതിനുള്ള അപേക്ഷകൻ ഇനിപ്പറയുന്നവ പാലിക്കണം.

ഒരു പബ്ലിക് ഡ്രൈവിംഗ് ലൈസൻസ് (എ) ഉണ്ടായിരിക്കണം, അധ്യാപകൻ ഡിപ്ലോമ നേടിയിരിക്കണം, ട്രാഫിക് നിയമങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ രണ്ട് വർഷം മുമ്പ് നേടിയ ഒരു സ്വകാര്യ ഡവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അധ്യാപകന് അറബിയിലും ഇംഗ്ലീഷിലും നന്നായി എഴുതുകയും സംസാരിക്കുകയും കഴിയണം . കുറ്റകൃത്യത്തിന് മുൻപ് ശിക്ഷിക്കപ്പെട്ടയാളകരുത്.  ട്രാഫിക് അപകടങ്ങളിൽ ഉൾപ്പെട്ടയാളാകരുത്. ഡ്രൈവിം​ഗിനിടയിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് പിടിക്കപ്പെട്ടയാളാകരുത. ആരോഗ്യ ക്ഷമത പരിശോധിക്കുന്നതിനായി ഓരോ വർഷവും ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് സ്വയം സമർപ്പിക്കണം. ജനറൽ (ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറലിന് പെർമിറ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ അത് പിൻവലിക്കാമെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു. 

Related News