കുവൈറ്റിൽ ഒളിച്ചോടിയ റെസിഡൻസി നിയമ ലം​ഘകരെ സഹായിക്കാൻ പബ്ലിക് മാൻ പവർ അതോറിറ്റി ഒരുങ്ങുന്നു

  • 04/12/2020



കുവൈറ്റ് സിറ്റി;   റെസിഡൻസി നിയമ ലം​ഘകരുടെ സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാനുളള അവസരം ഈ മാസം അവസാനിക്കാരിക്കെ, ഇതുവരെ സ്റ്റാറ്റസ് ഭേ​ദ​ഗതി ചെയ്യാതെ സ്‌പോൺസറുടെ കീഴിൽനിന്നും  ഒളിച്ചോടിയ തൊഴിലാളികളെ സഹായിക്കാൻ പബ്ലിക് മാൻ പവർ അതോറിറ്റി ഒരുങ്ങുന്നു. ഏകദേശം ഇത്തരത്തിൽ ഒളിച്ചോടിയ ആയിരക്കണക്കിന് തൊഴിലാളികളെ സഹായിക്കാനാണ്  മാൻ പവർ അതോറിറ്റി ഒരുങ്ങുന്നത്. റെസിഡൻസ് നിയമ ലംഘകർക്കുളള പിഴ ഈടാക്കുന്നതിൽ നിന്നും, അവരുടെ സ്റ്റാറ്റസ് ഭേ​ദ​ഗതി ചെയ്യാനും അതോറിറ്റി സഹായിക്കും. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒളിച്ചോടിയവരെ സഹായിക്കുന്നത്. 

തൊഴിലുടമകളോടുളള കടമകൾ നിറവേറ്റുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ഇത്തരത്തിൽ ഇത്തരത്തിൽ ഒളിച്ചോടിയവർക്ക് നിയമപരമായി റെസിഡൻസ് സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ തൊഴിലാളികൾ ലേബർ ഡിപ്പാർട്ട്മെന്റിന് ഒരു പരാതി നൽകണമെന്നും, തുടർന്ന് പരാതി അവലോകനം ചെയ്തതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, തൊഴിലാളികളുടെ റെസിഡൻസ് സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാൻ തൊഴിലുടമകളുടെ അം​ഗീകാരവും ആവശ്യമാണ്. 

Related News