കുവൈറ്റിൽ സ്കൂളുകൾ തുറക്കുന്നത് കൊവിഡ് വാക്സിൻ എത്തിയതിന് ശേഷം

  • 04/12/2020

കുവൈറ്റ് സിറ്റി;  പൊതുവിദ്യാഭ്യാസ അണ്ടര്‍സെക്രട്ടറി ഒസാമ അല്‍ സുല്‍ത്താന്റെ അധ്യക്ഷതയില്‍ എല്ലാ സ്‌കൂള്‍ ഡയറക്ടര്‍മാരുമായി ചേര്‍ന്ന യോഗത്തില്‍ സ്കൂളുകളുടെ  പ്രവർത്തനം സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. യോ​ഗത്തിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും, വാക്സിൻ എത്തിയതിന് ശേഷമെ രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തന രീതി സാധാരണ രീതിയിൽ തുടങ്ങുകയുളളൂവെന്നുമാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ  രാജ്യത്ത് എത്താതെ സ്കൂളുകൾ തുറക്കരുതെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷകൾ നടത്തുന്നതുമായും ബന്ധപ്പെട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവിൽ തുടരുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുളളത്. ഭാവി കാര്യാങ്ങൾ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തിയതിന് ശേഷം തീരുമാനം എടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Related News